Connect with us

National

പാക് പ്രകോപനത്തിന് തക്കതായ മറുപടി നല്‍കി: ഇന്ത്യ

പ്രതിരോധ, വിദേശ കാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനമാണ് നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിരോധ,വിദേശ കാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കി. കേണല്‍ സോഫിയ ഖുറേഷി, വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്:

  • പാക് പ്രകോപനത്തിന് തക്കതായ മറുപടി നല്‍കി
  • പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു
  • ആക്രമം ഇന്ത്യ ശക്തമായി ചെറുത്തു
  • സാഹചര്യം സേന രാജ്യത്തോട് വിശദീകരിക്കുന്നു
  • പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പോരാടി
  • പാക്കിസ്താന്‍ തുടര്‍ച്ചയായി നുണ പ്രചരിപ്പിക്കുന്നു.
  • പാക് സൈനിക താവളങ്ങള്‍ക്കുനേരെ ഇന്ത്യ തിരിച്ചടിച്ചു
  • ഇന്ത്യയുടെ ബ്രഹ്മോസ് തകര്‍ത്തു എന്നത് പാക് നുണ പ്രചാരണം
  • പാക് അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു
  • പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
  • സൈനിക മെഡിക്കല്‍ കേന്ദ്രങ്ങളും സ്‌കൂളുകളും പാകിസ്താന്‍ ലക്ഷ്യമിട്ടു
  • പാക്കിസ്താന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു.
  • ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ പറ്റി
  • ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘര്‍ഷം ലഘൂകരിക്കാന്‍
  • ഇന്ത്യയുടെ വ്യോമ താവളങ്ങളെല്ലാം സുരക്ഷിതം
  • ഇന്ത്യയുടെ പവര്‍ ഗ്രിഡുകളും സുരക്ഷിതം
  • ഭിന്നിപ്പ് ലക്ഷ്യമിട്ട് പാക്കിസ്താന്‍ മത സ്ഥാപനങ്ങള്‍ ആക്രമിക്കുന്നു
  • ജനവാസ മേഖലയില്‍ പാകിസ്താന്‍ ആക്രമണം തുടരുന്നു
  • അന്താരാഷ്ട്ര വ്യോമ പാത പാകിസ്താന്‍ ദുരുപയോഗം ചെയ്തു

Latest