International
സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ
ദൈവത്തിന്റെ നീതിമാനായ ദാസൻ, ഷഹീദ് ഡോ. അലി ലാരിജാനിയുടെ ശുദ്ധമായ ആത്മാവ് രക്തസാക്ഷികൾക്കൊപ്പം ചേർന്നുവെന്ന് നാഷണൽ കൗൺസിൽ
ടെഹ്റാൻ | ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗരക്ഷകരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും കൗൺസിൽ അറിയിച്ചു. ദൈവത്തിന്റെ നീതിമാനായ ദാസൻ, ഷഹീദ് ഡോ. അലി ലാരിജാനിയുടെ ശുദ്ധമായ ആത്മാവ് രക്തസാക്ഷികൾക്കൊപ്പം ചേർന്നുവെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെയും ഇസ്‌ലാമിക വിപ്ലവത്തിന്റെയും പുരോഗതിക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയായിരുന്നു അലി ലാരിജാനിയെന്ന് കൗൺസിൽ അനുസ്മരിച്ചു.
സേവനത്തിന്റെ പാതയിൽ അദ്ദേഹം തന്റെ ദീർഘകാലത്തെ ആഗ്രഹം സാക്ഷാത്കരിക്കുകയും രക്തസാക്ഷിത്വത്തിന്റെ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
Summary:
Iran has officially confirmed the death of its Supreme National Security Council chief, Ali Larijani, following an Israeli air strike. The council stated that Larijani’s son and bodyguards were also killed in the attack. The statement praised his lifelong struggle for the Islamic Revolution and his ultimate achievement of martyrdom.



