Kerala
കോഴിക്കോട് കുറുവങ്ങാട് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു; മൂന്ന് എം ബി ബി എസ് വിദ്യാര്‍ഥികള്‍ മരിച്ചു
മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടം.
കോഴിക്കോട് | വാഹനാപകടത്തില്‍ മൂന്ന് എം ബി ബി എസ് വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് കുറുവങ്ങാടാണ് ഇന്ന് പുലര്‍ച്ചെ 1.40ഓടെ അപകടമുണ്ടായത്.
ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടം. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്.
അപകടം കണ്ട ലോറി ഡ്രൈവര്‍മാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







