International
ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്

ന്യൂയോര്‍ക്ക് | ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച നേതാക്കള്‍ കൂടുതല്‍ സൈനിക സംഘര്‍ഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്നും ജി7 രാഷ്ട്രങ്ങള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷം ഉടനടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രിമാര്‍, സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
തങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വേഗത്തിലുള്ള നയതന്ത്ര പരിഹാരത്തിന് പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ 10 മണിക്ക് നടക്കും.