Connect with us

Saudi Arabia

സഊദി വിദേശകാര്യ മന്ത്രി ഇന്ത്യ - പാക് വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി

ഇരു രാജ്യങ്ങൾക്കിടയിൽ ഒരാഴ്ചയിലധികമായി നിലനിൽക്കുന്ന  സംഘർഷം  ലഘൂകരിക്കാനും, നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളുമായും ചർച്ച ചെയ്തു.

Published

|

Last Updated

റിയാദ്|സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കർ, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എന്നിവരുമായി ടെലിഫോൺ സംഭാഷണം നടത്തിയാതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സഊദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ ഇന്ത്യയിലെത്തി  വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സഊദി വിദേശ കാര്യമന്ത്രിയുടെ  ടെലിഫോൺ സംഭാഷണം.

ഇരു രാജ്യങ്ങൾക്കിടയിൽ ഒരാഴ്ചയിലധികമായി നിലനിൽക്കുന്ന  സംഘർഷം  ലഘൂകരിക്കാനും, നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളുമായും ചർച്ച ചെയ്തു. മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും സഊദി അറേബ്യയുടെ താൽപ്പര്യവും ഇരു രാജ്യങ്ങളുമായുള്ള സന്തുലിതവുമായ ബന്ധവും മന്ത്രി സ്ഥിരീകരിച്ചു.

അപ്രതീക്ഷിത സന്ദർശനം

സാധാരണയായി വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ നേരത്തെ തന്നെ അതാത് രാജ്യങ്ങളെ അറിയിക്കാറുണ്ട് എന്നാൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് അൽ ജുബൈർ ഇന്ത്യയിൽ അടിയന്തിര സന്ദർശനം നടത്തിയത്. എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സന്ദര്‍ശന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. സഊദി വിദേശകാര്യ സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.