Kozhikode
തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ച് വിറാസ് വിദ്യാര്‍ഥി
വിറാസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാസിയാണ് 'സയ്യിദ് നൂര്‍സിയുടെ ബൗദ്ധിക പാരമ്പര്യം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.

ഇസ്താംബുള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ച മുഹമ്മദ് റാസി പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു.
നോളജ് സിറ്റി | ഇസ്താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ തുര്‍ക്കിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥി പ്രബന്ധം അവതരിപ്പിച്ചു. വിറാസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാസിയാണ് ‘സയ്യിദ് നൂര്‍സിയുടെ ബൗദ്ധിക പാരമ്പര്യം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും ഗവേഷകരും സംബന്ധിക്കുന്ന കോണ്‍ഫറന്‍സിന് ഇന്ത്യയില്‍ നിന്ന് റാസി ഉള്‍പ്പെടെ രണ്ട് പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കര്‍ണാടക സുള്ളിയ സ്വദേശിയും അബ്ദുല്‍ റസാഖ്, സല്‍മത്ത് റൈഹാന ദമ്പതികളുടെ മകനുമാണ്.
വിറാസ് അസിസ്റ്റന്റ് ഡീന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹിയുദ്ധീന്‍ ബുഖാരി റാസിയെ അനുമോദിച്ചു.