National
ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം
അക്രമി സംഘം സ്റ്റേജില്‍ കയറി ഗായകസംഘത്തെ തള്ളിത്താഴെയിടുകയും മൈക്ക് കേടുവരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഗുരുഗ്രാം| ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം. വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിയില്‍ അതിക്രമിച്ചു കയറിയത്. ഇവര്‍ സ്റ്റേജില്‍ കയറി ഗായകസംഘത്തെ തള്ളിത്താഴെയിടുകയും മൈക്ക് കേടുവരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ തുറന്നസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നടത്തുന്നത് ഹിന്ദുത്വസംഘടനകള്‍ വ്യാപകമായി തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും അക്രമം നടന്നിരിക്കുന്നത്.