Kerala
ദര്‍ശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ചു; പൂജാരി അറസ്റ്റില്‍
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

വാടാനപ്പള്ളി | പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----