Uae
ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരണ സമ്മതപത്രം ഒപ്പുവച്ചു
കരാര്‍ അനുസരിച്ച് യുഎക്യു എഫ്ടിഇസഡില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ഇനി മുതല്‍ ദുബൈയിലെ ഫ്രീഹോള്‍ഡ് സ്വത്തുക്കള്‍ നിയമപരമായി സ്വന്തമാക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉമ്മുല്‍ ഖുവൈന്‍ \ യുഎഇയിലെ വ്യവസായ മേഖലയില്‍ താല്‍പര്യമുളളവര്‍ക്ക് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ (യുഎക്യു എഫ്ടിഇസഡ്) ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റുമായി (ഡിഎല്‍ഡി) സഹകരണ സമ്മതപത്രം ഒപ്പുവച്ചു. കരാര്‍ അനുസരിച്ച് യുഎക്യു എഫ്ടിഇസഡില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ഇനി മുതല്‍ ദുബൈയിലെ ഫ്രീഹോള്‍ഡ് സ്വത്തുക്കള്‍ നിയമപരമായി സ്വന്തമാക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎക്യു എഫ്ടിഇസഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ നേരിട്ട് പ്രവേശിക്കാനുള്ള നിയമപരമായ സാധ്യത നല്‍കുന്നതാണ് കരാറെന്ന്് യുഎക്യു എഫ്ടിഇസഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മൂല്ല പറഞ്ഞു. കരാര്‍ പ്രകാരം, സ്ഥാപനങ്ങള്‍ക്ക് അവരുടെ പേരില്‍ ദുബൈയില്‍ സ്വത്ത് സ്വന്തമാക്കാന്‍ കഴിയുകയും, രജിസ്‌ട്രേഷന്‍ പ്രക്രിയ ഡിജിറ്റല്‍ സംവിധാനം വഴി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
യുഎക്യു എഫ്ടിഇസഡ് ലൈസന്‍സുകാര്‍ക്ക് ദുബൈയില്‍ സ്വത്തുകള്‍ സ്വന്തമാക്കാനുള്ള ശേഷിയാണ് കരാറിലൂടെ ലഭ്യമാവുന്നതെന്നും അവയ്ക്ക് ദീര്‍ഘകാല പ്രവര്‍ത്തനസ്ഥിരതയും വളര്‍ച്ചയ്ക്കു വഴിയൊരുങ്ങുമെന്നും യുഎക്യു എഫ്ടിഇസഡ് ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ എം ജോര്‍ജ് പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കുന്ന യുഎഇയിലുടനീളം റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സാധ്യമാക്കാനുള്ള ദുബൈ ലാന്‍ഡ് വകുപ്പിന്റെ പ്രതിബദ്ധതയാണെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിലെ റിയല്‍ എസ്റ്റേറ്റ് റജിസ്ട്രേഷന്‍ വിഭാഗം സിഇഒ മജിദ് സാഖര്‍ അല്‍മാറി അഭിപ്രായപ്പെട്ടു.