Kerala
ചട്ട ലംഘനം; ഇടുക്കിയില്‍ സിപിഎം ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി
നിര്‍മാണം തടയുന്നതിന് കലക്ടര്‍ക്ക് പോലീസിന്റെ സഹായം തേടാമെന്നും കോടതി പറഞ്ഞു

കൊച്ചി | ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്നുക്കൊണ്ടിരിക്കുന്ന സി പി എം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി.ശാന്തന്‍പാറ, ഉടുമ്പന്‍ചോല, ബൈസന്‍വാലി തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണമാണ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിര്‍മാണം തടയുന്നതിന് കലക്ടര്‍ക്ക് പോലീസിന്റെ സഹായം തേടാമെന്നും കോടതി പറഞ്ഞു.മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് ഈ നിര്‍ദ്ദേശം വച്ചത്.
ചട്ടം ലംഘിച്ചുളള നിര്‍മാണം കാണിച്ച് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമോ നല്‍കിയിരുന്നു.എന്നിട്ടും നിര്‍മാണം തുടര്‍ന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പേരിലുളള എട്ട് സെന്റ് വസ്തുവിലാണ് ശാന്തന്‍പാറയിലെ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇത് ഉള്‍പ്പടെ എല്ലാ ഓഫീസുകളുടെയും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.