Connect with us

Kerala

എസ് എസ് എഫ് തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സംസ്ഥാന മത്സരം പത്തനംതിട്ടയില്‍

മൂന്ന് വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്‌ള്, പ്രഭാഷണം മത്സരങ്ങള്‍

Published

|

Last Updated

പത്തനംതിട്ട | വിശുദ്ധ ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി എസ് എസ് എഫ് ന്റെ നേതൃത്വത്തില്‍ നടക്കുന്ന തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സംസ്ഥാന മത്സരം ജൂണ്‍ 15ന് പത്തനംതിട്ടയില്‍ നടക്കും. മൂന്ന് വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്‌ള്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എസ് ശമീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍സര്‍ ജൗഹരി അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് അഷ്ഹര്‍, മുനീര്‍ അഹ്‌സനി ഒമ്മല, ഷാജഹാന്‍ സഖാഫി, അഷ്‌റഫ് ഹാജി അലങ്കാര്‍, ഇസ്മാഈല്‍, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, സലാഹുദ്ദീന്‍ മദനി പ്രസംഗിച്ചു.

ഭാരവാഹികള്‍: അഷ്‌റഫ് ഹാജി അലങ്കാര്‍ (ചെയര്‍മാന്‍), സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി (വൈസ് ചെയര്‍മാന്‍), സലാഹുദ്ദീന്‍ മദനി (ജന. കണ്‍വീനര്‍), ഇസ്മായില്‍ (ജോ. കണ്‍.), അഡ്വ. അദ്‌നാന്‍ ഇസ്മാഈല്‍ (ഫിനാന്‍സ് കണ്‍വീനര്‍), അന്‍സര്‍ ജൗഹരി (കോ- ഓര്‍ഡിനേറ്റര്‍)

 

---- facebook comment plugin here -----

Latest