Connect with us

Kozhikode

ഗ്രാമീണ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന് വില്ലേജ് എംപവര്‍മെന്റ് കോണ്‍ക്ലേവ്

വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ ഗ്രാമീണ മേഖലയില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സമര്‍പ്പണവുമാണ് കോണ്‍ക്ലേവില്‍ നടന്നത്.

Published

|

Last Updated

വില്ലേജ് എംപവര്‍മെന്റ് കോണ്‍ക്ലേവില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയുടെ 40 പരിസര ഗ്രാമങ്ങളില്‍ നടത്തുന്ന ഗ്രാമീണ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വില്ലേജ് എംപവര്‍മെന്റ് കോണ്‍ക്ലേവ്. വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ ഗ്രാമീണ മേഖലയില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സമര്‍പ്പണവുമാണ് കോണ്‍ക്ലേവില്‍ നടന്നത്. കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം പൂര്‍ത്തീകരിച്ച 16 കമ്മ്യൂണിറ്റി ലീഡര്‍മാരുടെയും ഗ്രീന്‍ വില്ലേജ് ഇനീഷ്യേറ്റീവിന്റെയും സമര്‍പ്പണവും കോണ്‍ക്ലേവില്‍ നടന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. നാടുകളിലെ സാംസ്‌കാരിക-വൈജ്ഞാനിക ഉന്നമനത്തിന് കമ്മ്യൂണിറ്റി ലീഡര്‍മാരും പൗരപ്രമുഖരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുട്ടികളുടെ വൈജ്ഞാനിക പുരോഗതി ഓരോ അധ്യാപകന്റെയും രക്ഷിതാക്കളുടെയും ലക്ഷ്യമാകണമെന്നും കുട്ടികള്‍ക്ക് മുന്നില്‍ മാതൃകാ ജീവിതം നടപ്പാക്കണമെന്നും കാന്തപുരം വ്യക്തമാക്കി.

വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെ കീഴില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രസന്റേഷന്‍, ബുള്ളറ്റിന്‍ പ്രകാശനം, പുതുതായി ആരംഭിക്കുന്ന ഇസ്‌ലാമിക് ഫിനാന്‍സ് സ്‌കീമിന്റെയും ഗവ. അംഗീകൃത സ്‌കില്‍ കോഴ്സുകളുടെയും പ്രഖ്യാപനം എന്നിവ ചടങ്ങില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്‍, അബൂസ്വാലിഹ് സഖാഫി, അബ്ദു മാസ്റ്റര്‍ മാനിപുരം പ്രസംഗിച്ചു. യൂസുഫ് നൂറാനി സ്വാഗതവും സലീം കളപ്പുറം നന്ദിയും പറഞ്ഞു.

 

 

Latest