Connect with us

Saudi Arabia

സഊദി വിദേശകാര്യ മന്ത്രി സിറിയയിലെ യു എസ് പ്രത്യേക ദൂതനുമായി കൂടിക്കാഴ്ച നടത്തി

സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, രാജ്യത്തെ സ്ഥിരതയെ പിന്തുണക്കുന്നതിനുള്ള വഴികള്‍, പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

Published

|

Last Updated

റിയാദ് | സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സിറിയയിലെ യു എസ് പ്രത്യേക ദൂതന്‍ ടോം ബരാക്കുമായി കൂടിക്കാഴ്ച നടത്തി.

സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, രാജ്യത്തെ സ്ഥിരതയെ പിന്തുണക്കുന്നതിനുള്ള വഴികള്‍, പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ശനിയാഴ്ച ദമാസ്‌കസില്‍ വച്ച് ടോം ബരാക്ക് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂല്യങ്ങളെ ബഹുമാനിക്കുന്നതിനും പരസ്പരം പിന്തുണക്കുന്നതിനും അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും ടോം ബരാക്ക് എക്സില്‍ കുറിച്ചു.

Latest