Ongoing News
സഊദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
ഇറാഖ് വ്യോമാതിര്‍ത്തിയില്‍ നിന്ന് പ്രവേശിച്ച മൂന്ന് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തു.
റിയാദ് | സഊദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം. ഇറാഖ് വ്യോമാതിര്‍ത്തിയില്‍ നിന്ന് പ്രവേശിച്ച മൂന്ന് ഡ്രോണുകള്‍ സഊദി വ്യോമപ്രതിരോധ സേന തകര്‍ത്തതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ലംഘിക്കാനുള്ള ഏതൊരു ശ്രമത്തിനും മറുപടി നല്‍കാന്‍ ആവശ്യമായ പ്രവര്‍ത്തന നടപടികള്‍ സ്വീകരിക്കും.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും അല്‍-മാലികി വ്യക്തമാക്കി.







