Connect with us

Achievements

ഐ ഐ ടി സയന്‍സ് ക്വസ്റ്റിലേക്ക് അര്‍ഹത നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പത്ത് ദിവസത്തെ റെസിഡന്‍ഷ്യല്‍ സയന്‍സ് ക്യാമ്പിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ആയിരത്തിലധികം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുപത് വിദ്യാര്‍ഥികളിലൊരാള്‍.

Published

|

Last Updated

കോഴിക്കോട് | ഐ ഐ ടി പാലക്കാട് സംഘടിപ്പിക്കുന്ന സയന്‍സ് ക്വസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി അബ്ദുല്ല ആദില്‍ മിന്‍ഹാജ്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പത്ത് ദിവസത്തെ റെസിഡന്‍ഷ്യല്‍ സയന്‍സ് ക്യാമ്പിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ആയിരത്തിലധികം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുപത് വിദ്യാര്‍ഥികളിലൊരാളാണ് ആദില്‍.

ജാമിഅ മദീനതുന്നൂര്‍ ജൂനിയര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന ആദില്‍ നിലവില്‍ മിഅറാജ് മലയില്‍ ക്യാമ്പസില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ഥിയാണ്. പഠന-ഗവേഷണ മേഖലകളിലുള്ള താത്പര്യവും അക്കാദമിക മികവും പരിഗണിച്ചാണ് ആദിലിനെ സയന്‍സ് ക്വസ്റ്റിലേക്ക് തിരഞ്ഞെടുത്തത്. നേരത്തെ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നടത്തുന്ന പോപ്പുലര്‍ കള്‍ച്ചര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്, ഉസ്വതുന്നബി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയില്‍ പങ്കെടുക്കാനും ആദിലിന് അവസരം ലഭിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ മംഗളൂരു സ്വദേശികളായ ഡോ. അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി-ഫാത്തിമ സഈദ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും ആദിലിനെ അനുമോദിച്ചു.

 

---- facebook comment plugin here -----

Latest