Connect with us

Achievements

കീം '26 : ഉന്നത വിജയം നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍

അമീന്‍ മുഹമ്മദ് കാസിം, മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് സുഫൈദ്, മുഹമ്മദ് നിശാദ്, മുഹമ്മദ് ഖാസിം എന്നിവരാണ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്.

Published

|

Last Updated

കോഴിക്കോട് | കേരള എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍&മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) 2026 ഫലത്തില്‍ ഉന്നത വിജയം നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍. 99.37 ശതമാനം സ്‌കോര്‍ നേടി അമീന്‍ മുഹമ്മദ് കാസിം, 99.33 ശതമാനവുമായി മുഹമ്മദ് മിന്‍ഹാജ്, 95.05 ശതമാനം സ്വന്തമാക്കി മുഹമ്മദ് സുഫൈദ്, 93.63 ശതമാനം നേടി മുഹമ്മദ് നിശാദ്, 87.5 ശതമാനവുമായി മുഹമ്മദ് ഖാസിം എന്നിവരാണ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. പത്താം ക്ലാസിന് ശേഷം ജാമിഅ മദീനതുന്നൂര്‍ സീനിയര്‍ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് എല്ലാവരും പഠനം നടത്തിയത്.

കണ്ണൂര്‍ മോന്താല്‍ സ്വദേശിയായ അമീന്‍ മുഹമ്മദ് കാസിം, സാജിദ്-റഹീന ദമ്പതികളുടെ മകനാണ്. മലപ്പുറം നീലങ്ങോട് സ്വദേശികളായ മുഹമ്മദ്-ലുബ്‌ന ദമ്പതികളുടെ മകനാണ് മുഹമ്മദ് മിന്‍ഹാജ്. വയനാട് കംപ്ലക്കാട് ശമീറുല്ല-റൈഹാനത് ദമ്പതികളുടെ മകനാണ് മുഹമ്മദ് സുഫൈദ്. മലപ്പുറം പുല്‍പറ്റ സ്വദേശികളായ അബ്ദുസലാം-സഹീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് നിശാദ്. മലപ്പുറം കരിങ്കല്ലത്താണി സ്വദേശികളായ അബ്ദുല്‍ ജലീല്‍-റംലത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് ഖാസിം.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest