Kerala
നാളെ അതിതീവ്ര മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
---- facebook comment plugin here -----