Connect with us

Kerala

വെമ്പായം ബാറിലുണ്ടായ ആക്രമണം: പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു

ആറ് പേര്‍ക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. പരുക്കേറ്റവരില്‍ ഒരാള്‍ കാപ്പ കേസ് പ്രതിയാണ്. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

Published

|

Last Updated

തിരുവനന്തപുരം| വെമ്പായം ബാറിലുണ്ടായ ആക്രമണത്തില്‍ പ്രതി അനീഷിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ആറ് പേര്‍ക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. പരുക്കേറ്റവരില്‍ ഒരാള്‍ കാപ്പ കേസ് പ്രതിയാണ്. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

ഇന്നലെയാണ് വെമ്പായം ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സില്‍ മദ്യപിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ അനീഷ് എതിര്‍ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അരക്ക് താഴേക്കാണ് പൊള്ളലേറ്റത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വെമ്പായം ശ്രീവത്സവം ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിച്ചവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയത്. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും തീ പടര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്.

Content Highlights:
Thiruvananthapuram police registered an attempt to murder case against Aneesh following a petrol attack at a Vembayam bar. Six people suffered severe burn injuries after an argument escalated into violence. Magistrate recorded statements from the injured as three remain in critical condition.

 

 

---- facebook comment plugin here -----

Latest