Kerala
പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായം: എം എ ബേബി
അയ്യപ്പ സംഗമത്തോടെ വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയത്

ന്യൂഡല്‍ഹി | പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണെന്ന് സി പി എം ജന. സെക്രട്ടറി എം എ ബേബി.
പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എം എ ബേബി പറഞ്ഞു. അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയത്. ഹിന്ദു ദിനപത്രത്തില്‍ അതേപ്പറ്റി താന്‍ കുറിപ്പ് എഴുതിയിരുന്നതായും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----