Connect with us

Kerala

വാഹനങ്ങളിലെ അഗ്നിബാധയും ഇന്ധനചോർച്ചയും: ഓൺലൈൻ സർവേയുമായി എം വി ഡി

https://forms.gle/UiwoayJPupxq4UGA9 എന്ന ഗൂഗിൾ ഫോം വഴിയാണ് സർവേ

Published

|

Last Updated

തിരുവനന്തപുരം | വാഹനങ്ങളിലെ അഗ്നി ബാധയും ഇന്ധന ചോർച്ചയും വ്യാപകമായി റിപോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വാഹന ഉപയോക്താക്കളുടെ ഓൺലൈൻ സർവേയുമായി എം വി ഡി. വേനൽ കടുക്കുന്നതിനാൽ അപകടങ്ങൾ ഇനിയും വർധിച്ചേക്കും. ഈ സാഹചര്യത്തിലാണ്  ഇത്തരം സംഭവങ്ങളെ വിലയിരുത്തുന്നതിനും കാരണങ്ങൾ കണ്ടെത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് സർവേ സംഘടിപ്പിക്കുന്നത്.
അഗ്നി ബാധക്കിടയായതും അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്ന സംഭവങ്ങളും ഇന്ധന കുഴലുകളിൽ പ്രാണികളുടെ ആക്രമണം മൂലമോ അല്ലാതെയൊ ഉള്ള ദ്വാരങ്ങൾ ഉണ്ടാകുന്നതും അതുമൂലമുള്ള ഇന്ധന ചോർച്ചകളുടെയും യഥാർഥ വസ്തുതകൾ കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് സർവേ.
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ അഗ്നിബാധക്കിരയായതോ അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്നതോ ആയ കാര്യങ്ങളോ ഇന്ധനക്കുഴലിൽ ചോർച്ച ഉണ്ടായതോ ആയ സംഭവങ്ങൾ  അനുഭവത്തിലോ അറിവിലോ ഉണ്ടെങ്കിൽ https://forms.gle/UiwoayJPupxq4UGA9 എന്ന ഗൂഗിൾ ഫോമിൽ രേഖപ്പെടുത്താവുന്നതാണ്.
വാഹന ഉടമ എന്ന നിലയിലോ വാഹന ഉപഭോക്താവ് എന്ന നിലയിലോ ഉള്ള അനുഭവങ്ങൾ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് സർവ്വേയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി സഹകരിക്കണമെന്ന് എം വി ഡി അഭ്യർഥിച്ചു.

Latest