Connect with us

Congress Groupism

താനും കെ പി സി സി പ്രസിഡന്റും മൂലയില്‍ മാറിയിരുന്ന് എഴുതി നല്‍കിയ പട്ടികയല്ല പുറത്തു വന്നതെന്ന് വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യ പ്രതികരണത്തിന് മുതിരരുതായിരുന്നു

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസിലെ പുതിയ പോരില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ്. ഡി സി സി പ്രസിഡന്റ് പട്ടികയിന്മേല്‍ ഇത്രയും വിശദമായ ചര്‍ച്ച മുന്‍ കാലങ്ങളിലൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് റൗണ്ട് വീതം ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും ചര്‍ച്ച നടത്തി. എല്ലാവരേയും തൃപ്തിപ്പെടുത്തി അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ സാധ്യമല്ല. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യ പ്രതികരണത്തിന് മുതിരരുതായിരുന്നു. മുതര്‍ന്ന നേതാക്കളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഉത്തരവാദിത്ത്വങ്ങളും താനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പ് ആവാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ മുകളില്‍ ഗ്രൂപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറിക്കാന്‍ നേരത്തേ തീരുമാനിച്ച് വെച്ചതാണ്. എത്ര ഗംഭീരമായ ലിസ്റ്റ് വന്നിരുന്നെങ്കിലും പൊട്ടിത്തെറി ഉണ്ടായേനെ. താനും കെ പി സി സി പ്രസിഡന്റും മൂലയില്‍ മാറിയിരുന്ന് എഴുതി നല്‍കിയ പട്ടികയല്ല പുറത്തു വന്നത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായുള്ള രീതികളില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടപ്പാക്കിയത്. മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തങ്ങള്‍ നേതൃത്ത്വത്തില്‍ വരുമ്പോള്‍ തന്നെ പറഞ്ഞിരുന്നതാണ്. നേതാക്കളിടെ അതൃപ്തി സ്വാഭാവികമാണന്നും അദ്ദേഹം പറഞ്ഞു. 2 പേര്‍ നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് പോയി. അതില്‍ അതൃപ്തി സ്വാഭാവികമാണ്. നേതാക്കള്‍ തായ്യാറാണെങ്കില്‍ ചര്‍ച്ചക്ക് ഒരുക്കമാണ്. ഇരുവരും പറയുന്നതില്‍ ഉള്‍ക്കൊള്ളാവുന്നത് ഉള്‍ക്കൊള്ളും. മുതിര്‍ന്ന നേതാക്കളെ അടിച്ചമര്‍ത്തുമെന്ന പ്രചാരണം ശരിയല്ലന്നെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല, വഴങ്ങിയിട്ടില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest