Business
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്; ഒറ്റയടിക്ക് 1,240 രൂപ കൂടി
ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയായി
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
---- facebook comment plugin here -----




