Kerala
കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിനി ചാടി; ഗുരുതര പരുക്ക്
ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
കണ്ണൂര്‍|കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനി ചാടി. വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്. സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം.
ഇരുകാലിനും തലക്കും പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----





