Kerala
ഭൂട്ടാന്‍ വാഹനക്കടത്ത്; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്
കൊച്ചി| ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തില്‍ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി സ്വദേശി രോഹിത് ബേദിക്കെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശി യഹിയയാണ് പരാതിക്കാരന്‍. രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ച ലാന്‍ഡ് ക്രൂയിസര്‍ കാറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്. ആദ്യമായാണ് ഒരു പരാതിയില്‍ കേസെടുക്കുന്നത്.
പരാതിക്കാരന്റെ വാഹനം ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കസ്റ്റംസ്, പോലീസിന്റെ സഹായം തേടിയിരുന്നു. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്ന


