Connect with us

Kerala

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍

അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തി ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ച തൊട്ട് അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനും നിസ്സഹകരണ സമരം ശക്തമാക്കാനുമാണ് തീരുമാനം.

അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തി ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തരശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നല്‍കുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലായ് മുതല്‍ സംഘടന പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്.

 

Latest