Connect with us

National

2026ലെ ആദ്യ ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ; പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്ന്

2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്.

Published

|

Last Updated

ഹൈദരാബാദ്| 2026ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ദൗത്യത്തിന്റെ 22.5 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു.

2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തില്‍ മുതല്‍ക്കൂട്ടാകും. ഇഒഎസ് എന്‍ വണ്‍ അന്വേഷയ്ക്ക് ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 14 സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങളും സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തില്‍ വിന്യസിക്കും.

ഡിആര്‍ഡിഒയുടെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്  വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ആണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍ സാറ്റ് എന്ന ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം.

 

 

Latest