Connect with us

Kerala

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക് ബസിലാണ് ബൈക്ക് ഇടിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.

ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക് ബസിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങവേ രാഗേഷ് സഞ്ചരിച്ച ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

Latest