Connect with us

Uae

അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തിയാൽ പത്ത് മില്യൺ ദിർഹം പിഴ

പുതിയ ഫെഡറൽ നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു

Published

|

Last Updated

അബൂദബി|യു എ ഇയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ അക്കാദമിക് പ്രോഗ്രാമുകൾ തുടങ്ങുകയോ അവയെക്കുറിച്ച് പരസ്യം നൽകുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. പുതിയ ഉന്നത വിദ്യാഭ്യാസ നിയമപ്രകാരം, അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്നവർക്ക് 100,000 ദിർഹം മുതൽ ഒരു കോടി ദിർഹം വരെ പിഴ ശിക്ഷ ലഭിക്കും. കൂടാതെ ഒരു വർഷം വരെ തടവും ലഭിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനുമായാണ് ഈ നീക്കം.

മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കാനോ ക്ലാസുകൾ തുടങ്ങാനോ പാടില്ല. ഹോട്ടലുകളിൽ ക്ലാസുകൾ നടത്തുകയും പിന്നീട് ഓൺലൈൻ വഴി പഠനം പൂർത്തിയാക്കുകയും ചെയ്യുന്ന വ്യാജ അക്കാദമികളെയും പരിശീലന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നിയമം. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ജോലി ലഭിക്കാനോ ഉപരിപഠനത്തിനോ യാതൊരു മൂല്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകുന്നതും പിഴശിക്ഷയുടെ പരിധിയിൽ വരും.

രാജ്യത്തെ തൊഴിൽ വിപണിക്കാവശ്യമായ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് പുതിയ നിയമത്തിലൂടെ യു എ ഇ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഇത് സഹായിക്കും. വിദ്യാർഥികളും രക്ഷിതാക്കളും കോഴ്സുകളിൽ ചേരുന്നതിന് മുമ്പ് സ്ഥാപനത്തിനും പ്രോഗ്രാമിനും മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്ഡയറക്ടർ ത്വൈഫ് അൽ അമീരി പറഞ്ഞു.

 

Latest