vayalar smruthi
വയലാര്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു
ഫ്‌ളവേഴ്‌സ് ടോപ്‌സിംഗര്‍ ഫെയിം കൃഷ്ണശ്രി മുഖ്യാതിഥിയായി.

കോഴിക്കോട് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാല വയലാര്‍ സ്മൃതി സദസ്സ് നടത്തി. ലൈബ്രറി കൗണ്‍സില്‍ നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്‌ളവേഴ്‌സ് ടോപ്‌സിംഗര്‍ ഫെയിം കൃഷ്ണശ്രി മുഖ്യാതിഥിയായി. വിവിധ ഗായകര്‍ വയലാറിന്റെ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----