Connect with us

Uae

വയലാര്‍ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു

ലയാളത്തിലെ ഉത്തരാധുനിക കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി എന്‍ ഗോപീ കൃഷ്ണനാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്

Published

|

Last Updated

 അബുദാബി|   അബുദാബി ശക്തി തിയറ്റേഴ്സ് സാഹിത്യവിഭാഗത്തിന്‌ടെ നേതൃത്വത്തില്‍ വയലാര്‍ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. മലയാളത്തിലെ ഉത്തരാധുനിക കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി എന്‍ ഗോപീ കൃഷ്ണനാണ് അനുസ്മരണ പ്രഭാഷണം നടത്തിയത് .ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത ‘കേരള ചരിത്രത്തിന്റെ ഒരു പഠനമാണ് , പ്രസിദ്ധീകരിച്ച് 50 വര്‍ഷം തികയുന്ന വര്‍ഷമാണ്എന്ന് ഓര്‍മ്മപ്പെടുത്തിയാണ് പ്രഭാഷണം നടത്തിയത് .

 

ശക്തി പ്രസിഡന്റ് കെ വി ബഷീര്‍ അധ്യക്ഷനായ ചടങ്ങില്‍ എ എല്‍ സിയാദ് സ്വാഗതം പറഞ്ഞു സാഹിത്യവിഭാഗം സെക്രട്ടറി ഷെറിന്‍ വിജയന്‍ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു

വേദിയില്‍ കേരള സോഷ്യല്‍ സെന്റര് ലൈബ്രറി സംഘടിപ്പിക്കുന്ന ലൈബ്രറി ഫെസ്റ്റിവലിലേക്കു ശക്തി അവാര്‍ഡ് കൃതികള്‍ കൈമാറി ശക്തി നജ്ദാ മേഖല സംഘടിപ്പിച്ച സാഹിത്യ രചന മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം പി എന്‍ ഗോപീകൃഷ്ണന്‍ നിര്‍വഹിക്കുകയും ചെയ്തു

ചെറുകാടിന്റെ മുത്തശ്ശി എന്ന ചെറുകഥയുടെ വായന അനുഭവം ദീപ അനീഷ് പങ്കുവെച്ചു .ചടങ്ങിന് അസിസ്റ്റന്റ് സാഹിത്യവിഭാഗം സെക്രട്ടറി റെജിന്‍ നന്ദി പറഞ്ഞു