Connect with us

Kerala

വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ 'മീശ'ക്ക്

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.

Published

|

Last Updated

തിരുവനന്തപുരം |  46മത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശക്ക്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാറാ ജോസഫ് , വി ജെ ജയിംസ് , ഡോ. വി രാമന്‍ കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

ഈ മാസം 27 ന് വയലാര്‍ ചരമ ദിനത്തില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.