Kerala
ഗ്ലോബല്‍ നൂറാനി മീറ്റ് '25 പ്രിസം ശരീഅ സെമിനാറും മുബാഹസയും 15ന്
ഇന്‍ഷുറന്‍സ്, ലീസിങ്, കമ്മീഷന്‍, ഗുഡ്‌വില്‍, ഷെയര്‍ മാര്‍ക്കറ്റ്, ഡിജിറ്റല്‍ മണി, കോപ്പി റൈറ്റ്, ഗ്രേഡിങ്ങ് ആന്റ് മണി എക്‌സ്‌ചേഞ്ച്, ഇ എം ഐ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരിക്കും

കോഴിക്കോട് | ഗ്ലോബല്‍ നൂറാനി മീറ്റിന്റെ ഭാഗമായി പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ് ന്റെ കീഴില്‍ ഈ മാസം 15ന് പൂനൂരില്‍ ശരീഅ സെമിനാറും മുബാഹസയും സംഘടിപ്പിക്കും.
‘ഇടപാടുകളിലെ ഇസ്ലാമിക രീതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ മര്‍കസ് സീനിയര്‍ മുദര്‍രിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി നേതൃത്വം നല്‍കും. ഇന്‍ഷുറന്‍സ്, ലീസിങ്, കമ്മീഷന്‍, ഗുഡ്‌വില്‍, ഷെയര്‍ മാര്‍ക്കറ്റ്, ഡിജിറ്റല്‍ മണി, കോപ്പി റൈറ്റ്, ഗ്രേഡിങ്ങ് ആന്റ് മണി എക്‌സ്‌ചേഞ്ച്, ഇ എം ഐ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരിക്കും.
മുഹ്യദ്ദീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ ഫൈസി കൊടുവള്ളി, മുഹ്യദ്ദീന്‍ സഖാഫി തളീക്കര, അലി അഹ്സനി എടക്കര, അബൂസ്വാലിഹ് സഖാഫി സംബന്ധിക്കും. പ്രിസം ഫൗണ്ടേഷന്‍ ചെ യര്‍മാന്‍ ജാഫര്‍ നൂറാനി ബെംഗളൂരു അധ്യക്ഷത വഹിക്കും. പ്രിസം കണ്‍വീനര്‍ ആസഫ് നൂറാനി, പ്രിസം ഡയറക്‌റേറ്റ് ഓഫ് ഹെറിറ്റേജ് ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ നൂറാനി കൊടക്, പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് കണ്‍വീനര്‍ ഹബീബ് നൂറാനി ബെംഗളൂരു എന്നിവര്‍ സംബന്ധിക്കും. രജിസ്‌ട്രേഷന്‍:919048338225.