Connect with us

Kerala

വന്ദേഭാരത്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

മൊബൈല്‍ ആപ്പ്, കൗണ്ടറുകള്‍ എന്നിവ വഴി ബുക്കിങ് നടത്താന്‍ സൗകര്യമുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റിനുള്ള ബുക്കിങ് ആരംഭിച്ചു. മൊബൈല്‍ ആപ്പ്, കൗണ്ടറുകള്‍ എന്നിവ വഴി ബുക്കിങ് നടത്താന്‍ സൗകര്യമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് കോച്ചിന് 2,880 രൂപ നല്‍കണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് 435 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിന് 820 രൂപയുമാണ് ഈടാക്കുക. ചെയര്‍ കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവില്‍ 86 സീറ്റുമാണുള്ളത്.

യാത്ര ഇങ്ങനെ
രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി ഉച്ചക്ക് 1.25ന് കാസര്‍കോട്ടെത്തും. രണ്ട് മിനുട്ട് മാത്രമായിരിക്കും ഒരു സ്റ്റേഷനില്‍ തങ്ങുക.

ഏപ്രില്‍ 25ന് രാവിലെ പത്തരക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്യും.

 

Latest