Disciplinary action in Uttarakhand Congress
ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് നടപടി

ഡെറാഡൂണ്‍ | മാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനം നടത്തിയ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അകീലിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായി അച്ചടക്ക നടപടി സംബന്ധിച്ച പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫെബ്രുവരി 28ന് അകീലിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു. തുടര്‍ന്നാണ് പാര്‍ട്ടി ഭരണഘടന പ്രകാരം അകീലിനെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് വിലക്കുന്നതെന്ന് നേതൃത്വം പറഞ്ഞു.
---- facebook comment plugin here -----