Kerala
ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം
ഗുരുതിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.

തൃശൂര്‍ | ഉത്രാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നു. ഗുരുതിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
നാഗത്തറയിലെയും ആല്‍ത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് പണമെടുക്കാന്‍ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളില്‍ അടുത്ത കാലത്ത് തുടര്‍ച്ചയായി മോഷണം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
---- facebook comment plugin here -----