Organisation
രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം
പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ അധ്യാപന മാതൃകകളെ പകര്‍ന്നു നല്‍കുക എന്ന താത്പര്യത്തില്‍ ഗുരു വഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ദുബൈ | രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് എഡിഷന്‍ മീലാദ് ടെസ്റ്റിന് തുടക്കം. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥി സമൂഹത്തിലും പകര്‍ന്നു നല്‍കുക എന്ന താത്പര്യത്തില്‍ ഗുരു വഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. വീഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 15 വരെ https://rscmeeladtest.com/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്തംബര്‍ 19ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്കാണ് അവസരമുള്ളത്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴി 10 ലക്ഷം ആളുകളിലേക്ക് മീലാദ് ടെസ്റ്റ് സന്ദേശം എത്തിക്കും. ഗ്ലോബല്‍ തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും.
അറിവ് പകരുന്നതിലും നുകരുന്നതിലും നബി (സ്വ)യുടെ രീതികള്‍ സര്‍വശ്രേഷ്ഠമാണ്. അധ്യാപന രീതികളില്‍ ഏറ്റവും മികച്ച മാതൃകകള്‍ തിരുനബി (സ്വ) സമ്മാനിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസൃതമായി അറിവ് പകര്‍ന്ന് നല്‍കാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റത്തില്‍, ഗൗരവത്തില്‍ പറയേണ്ട സ്ഥലത്ത് അങ്ങനെയും പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവുകളെ കൈമാറ്റം ചെയ്യുന്നതായിരുന്നു പ്രവാചക രീതികള്‍. അധ്യാപനത്തിലെ പ്രവാചക മാതൃകകളെ മീലാദ് ടെസ്റ്റിലൂടെ സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രജിസ്ട്രേഷന്‍: https://rscmeeladtest.com/. വിവരങ്ങള്‍ക്ക്: +971 502781874, +91 7902901036, +917907206341.