International
ഇന്ത്യയുടെ പ്രത്യാക്രമണ സൂചന; ലാഹോര്‍ വിടാന്‍ നിര്‍ദേശവുമായി യു എസ്
അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി

ലാഹോര്‍ | ഇന്ത്യയുടെ പ്രത്യാക്രമണ സാധ്യതയെ തുടര്‍ന്ന് പാകിസ്താനിലെ ലാഹോറില്‍ നിന്ന് യു എസ് പൗരര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന നിര്‍ദേശവുമായി ലാഹോറിലെ യു എസ് എംബസി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സുരക്ഷിതരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പാക് സേന ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ സൈനിക നീക്കം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ഏത് നിലയിലാകുമെന്ന ആശങ്കയിലാണ് യു എസിന്റെ നിര്‍ദേശം.
പ്രകോപനമില്ലാതെ ഇന്ത്യക്കെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഭാവി പദ്ധതികള്‍ തീരുമാനിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അടിയന്തര യോഗം വിളിച്ചു.
---- facebook comment plugin here -----