Kasargod
മുഹിമ്മാത്തില്‍ ഉറൂസും സനദ് ദാനവും ജനുവരിയില്‍; പ്രഖ്യാപനം പ്രൗഢമായി
മുഹിമ്മാത്തില്‍ നടന്ന പ്രൗഢമായ കണ്‍വെണ്‍ഷനില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രഖ്യാപനം നടത്തി.
പുത്തിഗെ | മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപതാം ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാനവും 2026 ജനുവരി 29,30,31 തീയ്യതികളില്‍ നടക്കും. മുഹിമ്മാത്തില്‍ നടന്ന പ്രൗഢമായ കണ്‍വെണ്‍ഷനില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രഖ്യാപനം നടത്തി.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സമസ്ത കര്‍ണാടക സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എ ബി മൊയ്ദു സഅദി ചേരൂര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, മൂസല്‍ മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്സനി, ഹമീദ് മൗലവി ആലംപാടി, സിദ്ധീഖ് സഖാഫി ആവളം, റഈസ് മുഈനി, സി എം എ ചേരൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, ബഷീര്‍ സഖാഫി കൊല്യം, ഇസ്മായില്‍ സഅദി പാറപ്പള്ളി, മുഹമ്മദ് ഹാജി പൊയ്യത്തബയല്‍, മൊയ്ദു ഹാജി കല്ലപിലാവ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, ശാഫി ഹാജി ബെവിഞ്ച, ഹാജി അഹ്മദലി ബെണ്ടിച്ചാല്‍, വടകര മുഹമ്മദ് ഹാജി, അബ്ദുറഹ്മാന്‍ സഖാഫി മുന്നൂര്‍, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, അബ്ബാസ് സഖാഫി മന്‍ട്ടമ, സി പി അബ്ദുള്ള ഹാജി ചെരുമ്പ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി നന്ദിയും പറഞ്ഞു.



