Connect with us

National

ബിഹാറില്‍ വിജയം കണ്ടു; ഇനി ലക്ഷ്യം ബംഗാളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

തേജസ്വി യാദവ് സര്‍ക്കാര്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നപ്പോള്‍ കുഴപ്പങ്ങള്‍, അഴിമതി, കൊള്ള എന്നിവ മാത്രമാണ് ജനങ്ങള്‍ കണ്ടതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു

ബിഹാറിന് ശേഷം ഇനി പശ്ചി ബംഗാണ് ലക്ഷ്യം വെക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടത് സമാധാനം നീതി വികസനം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

---- facebook comment plugin here -----

Latest