Connect with us

Uae

യു എ ഇയിൽ തൊഴിലില്ലായ്മ ഇൻഷ്വറൻസ് പദ്ധതി

നിക്ഷേപകർ, സ്ഥാപന ഉടമകൾ, വീട്ടുജോലിക്കാർ, താത്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാനാകില്ല.

Published

|

Last Updated

ദുബൈ | തൊഴിലില്ലായ്മ ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കുന്നതിനായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഒമ്പത് പ്രാദേശിക കമ്പനികളുമായി കരാർ ഒപ്പിട്ടു. ഫെഡറൽ ഗവൺമെന്റിനും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അടുത്ത ജനുവരി മുതൽ പദ്ധതിയിൽ അംഗമാകാം.

വ്യക്തിപരമായ കാരണത്താലല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന സാഹചര്യത്തിൽ ഓരോ ക്ലെയിമിനും മൂന്ന് മാസം വരെ നഷ്ടപരിഹാരം ലഭിക്കും. നിക്ഷേപകർ, സ്ഥാപന ഉടമകൾ, വീട്ടുജോലിക്കാർ, താത്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാനാകില്ല.

16,000 ദിർഹവും അതിൽ താഴെയും അടിസ്ഥാന ശമ്പളമുള്ളവരാണ് ആദ്യ വിഭാഗം. ഈ വിഭാഗത്തിലെ ഇൻഷ്വർ ചെയ്താൽ ജീവനക്കാരൻ പ്രതിമാസം അഞ്ച് ദിർഹം (അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം) നൽകിയാൽ മതി. അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് രണ്ടാം വിഭാഗം. ഈ വിഭാഗത്തിൽ ഇൻഷ്വറൻസ് തുക പ്രതിമാസം 10 ദിർഹം (അല്ലെങ്കിൽ പ്രതിവർഷം 120 ദിർഹം) ആണ്. പ്രതിമാസം, ത്രൈമാസം, അർധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ തുക അടക്കാം.

Latest