Connect with us

Career Education

യൂനാനി എം ഡി എന്‍ട്രന്‍സ്; കേരളത്തില്‍ ഒന്നാം റാങ്ക് മര്‍കസ് വിദ്യാര്‍ഥിക്ക്

കണ്ണൂര്‍ പുതിയതെരു സ്വദേശി ഡോ. വി എന്‍ മുഹമ്മദ് മുര്‍ഷിദ് ആണ് സംസ്ഥാനത്ത് ഒന്നാമനായത്.

Published

|

Last Updated

നോളജ് സിറ്റി | ഓള്‍ ഇന്ത്യ ആയുഷ് പി ജി എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET) ല്‍ കേരളത്തില്‍ ഒന്നാം റാങ്ക് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിക്ക്. കണ്ണൂര്‍ പുതിയതെരു സ്വദേശി ഡോ. വി എന്‍ മുഹമ്മദ് മുര്‍ഷിദ് ആണ് സംസ്ഥാനത്ത് ഒന്നാമനായത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ 56ാം റാങ്കും ഒ ബി സി കാറ്റഗറിയില്‍ 26ാം റാങ്കും മുര്‍ഷിദ് നേടി. ആദ്യ ശ്രമത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. മര്‍കസ് നോളജ് സിറ്റിയിലുള്ള കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയാണ് മുര്‍ഷിദ്.

കേരളത്തിലെ കോളജില്‍ പഠിച്ച് ഓള്‍ ഇന്ത്യ ആയുഷ് പി ജി എന്‍ട്രന്‍സ് ടെസ്റ്റില്‍ ഒരാള്‍ കേരളത്തില്‍ ഒന്നാമനാകുന്നത് ഇത് ആദ്യമായാണ്. ഡോക്ടറായി പുറത്തിറങ്ങി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ കാല്‍ടെക്സിലും കക്കാടും തുടങ്ങിയ ക്ലിനിക്കുകളില്‍ സേവനം ചെയ്യുകയാണ് മുഹമ്മദ് മുര്‍ഷിദ്. യൂനാനി പഠനത്തോടൊപ്പം കൈതപ്പൊയില്‍ മസ്ജിദു താബിഹീനിലെ തഹ്ലീമുസ്സുന്ന ദര്‍സില്‍ നിന്നും മത പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഹൈദരാബാദിലെ ജാമിയ നിസാമിയയില്‍ നിന്ന് നിസാമി ബിരുദ പഠനവും പൂര്‍ത്തിയാക്കി.

വളപട്ടണം ടി എം മുസ്തഫയുടെയും കീരിയാട് വി എന്‍ ആയിഷ അസ്ഫലയുടെയും മകനാണ് ഡോ. മുഹമ്മദ് മുര്‍ഷിദ്. മുബഷിര്‍, മുന്‍ദിര്‍, ഫാത്വിമ സഹ്റ, ഹല ബീഗം എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest