Connect with us

Uae

യു എൻ ഡിജിറ്റൽ സർവീസസ് മെച്യൂരിറ്റി സൂചിക; യു എ ഇ മികച്ച സ്‌കോർ നേടി

യു എ ഇ സേവന വിതരണത്തിൽ 100, ഗവൺമെന്റ് ഔട്ട്റീച്ചിൽ 99, ഉപയോക്തൃ സംതൃപ്തിയിൽ 88 എന്നിങ്ങനെ സ്‌കോറുകൾ നേടി.

Published

|

Last Updated

അബൂദബി| യു എന്നിന്റെ ഗവൺമെന്റ്ഇലക്ട്രോണിക് ആൻഡ് മൊബൈൽ സർവീസസ് മെച്യൂരിറ്റി ഇൻഡക്‌സിൽ യു എ ഇ 95 ശതമാനം സ്‌കോർ നേടി. 35 പ്രധാന പ്രകടന സൂചകങ്ങളിൽ 24 എണ്ണത്തിൽ പൂർണ മാർക്ക് ലഭിച്ച യു എ ഇ, “അഡ്വാൻസ്ഡ് മെച്യൂരിറ്റി’ വിഭാഗത്തിൽ 17 രാജ്യങ്ങളിൽ മൂന്നെണ്ണത്തിന് മാത്രം ലഭിച്ച ഒന്നാം നിര റാങ്ക് കരസ്ഥമാക്കി. 0.95 സ്‌കോറോടെ ഒന്നാം സ്ഥാനത്തുള്ള സഊദി അറേബ്യയെ 0.01 പോയിന്റ്മാത്രം പിന്തള്ളി, പ്രത്യേകിച്ച് മൊബൈൽ സേവനങ്ങളിൽ യു എ ഇ മേഖലയിൽ മുന്നിൽ നിന്നു.

യു എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുടെ റിപ്പോർട്ട്, സേവന ലഭ്യത, ഉപയോക്തൃ സ്വീകാര്യത, സർക്കാർ ഇടപെടൽ എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തിയതാണ്. യു എ ഇ സേവന വിതരണത്തിൽ 100, ഗവൺമെന്റ് ഔട്ട്റീച്ചിൽ 99, ഉപയോക്തൃ സംതൃപ്തിയിൽ 88 എന്നിങ്ങനെ സ്‌കോറുകൾ നേടി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം തുടങ്ങിയ 100 അവശ്യ സേവനങ്ങളിൽ യു എ ഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മികവ് പ്രകടിപ്പിച്ചു. മൊബൈൽ സേവനങ്ങളിൽ, വൈകല്യമുള്ളവർക്കുള്ള പ്രവേശനക്ഷമത, ബഹുഭാഷാ പിന്തുണ, ഉപയോക്തൃ സംതൃപ്തി എന്നിവയിൽ 35 സൂചകങ്ങളിൽ എട്ടിൽ ഒന്നാം സ്ഥാനവും 16-ൽ പങ്കിട്ട ഒന്നാം സ്ഥാനവും യു എ ഇ കരസ്ഥമാക്കി.

 

Latest