Connect with us

National

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ: ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി| ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തായിരുന്നു ഉമര്‍ ഖാലിദ് ഹരജി നല്‍കിയത്. ഉമര്‍ ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

ഡല്‍ഹി കലാപഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം ഉമര്‍ഖാലിദിനെതിരെ കേസെടുത്തിട്ടുണ്ട്. 2020 സെപ്തംബര്‍ മുതല്‍ ഖാലിദ് ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ 2022 മാര്‍ച്ചിലെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest