Connect with us

udf meeting

കോണ്‍ഗ്രസിലെ കലഹങ്ങള്‍ക്കിടെ യു ഡി എഫ് യോഗം ഇന്ന്

കോണ്‍ഗ്രസ്, ആര്‍ എസ് പി ഉഭയകക്ഷി ചര്‍ച്ചയും നടക്കും

Published

|

Last Updated

തിരുവനന്തപുരം | ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലഹങ്ങള്‍ക്കിടെ യു ഡി എഫിന്റെ നേതൃയോഗം ഇന്ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കും. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റ്മുട്ടുന്നതിലുള്ള ആശങ്ക ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ഉന്നയിച്ചേക്കും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കൃത്യമായ വിലയിരുത്തല്‍ നടക്കാത്തതും ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി കണ്ടെത്തിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. യു ഡി എഫ് യോഗത്തിന് മുന്നോടിയായി ആര്‍ എസ് പിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.

കെ സുധാകരനും വി ഡി സതീശനും കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ യു ഡി എഫ് യോഗമാണ് ഇന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെ പി സി സി അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. കെ റെയില്‍ സംബന്ധിച്ച നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും.