Connect with us

Uae

ഇന്ത്യന്‍ റിപബ്ലിക് ദിന ആഘോഷത്തിനൊരുങ്ങി യു എ ഇ

പ്രവാസി ലോകത്ത് ആവേശം.

Published

|

Last Updated

ദുബൈ | ഇന്ത്യയുടെ എഴുപത്തിയേഴാം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ യു എ ഇയിലെ പ്രവാസി സമൂഹം തയ്യാറെടുക്കുന്നു. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ റിപബ്ലിക് ദിനാഘോഷമെന്ന ഖ്യാതിയോടെയാണ് ഇത്തവണ യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി സംഘടനകളുടെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷങ്ങള്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ വിളംബരം കൂടിയായി മാറും.

നാളെ രാവിലെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദേശീയ പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ഇതിനു പുറമെ ദുബൈയിലെ വിവിധ തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സാംസ്‌കാരിക പരിപാടികളും പരേഡുകളും അരങ്ങേറും. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം യു എ ഇയിലെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം എത്തിക്കാനും ഈ ദിനം വേദിയാകും.

ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന മെഗാ റിപബ്ലിക് ഡേ ഷോ ആണ് ഇത്തവണത്തെ ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത നിശകളും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന നൃത്തരൂപങ്ങളും ഇവിടെ അരങ്ങേറും.

 

Latest