Kerala
ശബരിമല സ്വര്‍ണക്കൊള്ള: വി എച്ച് എസ് സി ശാസ്ത്രജ്ഞരില്‍ നിന്ന് വിവരശേഖരണം ആരംഭിച്ച് എസ് ഐ ടി
പൂര്‍ണമായ തോതില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ഒരാഴ്ച കൂടി വേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ശാസ്ത്രീയ പരിശോധനയുമായി ബന്ധപ്പെട്ട് വി എസ് എസ് സി ശാസ്ത്രജ്ഞരില്‍ നിന്ന് പ്രത്യേക അന്വേഷക സംഘം (എസ് ഐ ടി) വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.
ശാസ്ത്രീയ പരിശോധന സങ്കീര്‍ണമാണെന്നും അതിന്റെ ഫലത്തില്‍ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പൂര്‍ണമായ തോതില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ഒരാഴ്ച കൂടി വേണ്ടിവരും.
പഴയ വാതില്‍ പാളിയുടെ ശാസ്ത്രീയ പരിശോധനാ ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
---- facebook comment plugin here -----




