National
റിപബ്ലിക് ദിനത്തില്‍ അട്ടിമറിക്ക് സാധ്യത; സുരക്ഷാ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി റെയില്‍വേ
ട്രാക്കുകള്‍ക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങള്‍ അട്ടിമറിക്ക് ഉപയോഗിച്ചേക്കാം. ട്രാക്കില്‍ അസ്വാഭാവികമായി കാണുന്നവ ആര്‍ ടി എഫിനെ അറിയിക്കണം.
ന്യൂഡല്‍ഹി | റിപബ്ലിക് ദിനത്തില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റെയില്‍വേ. ട്രാക്കുകള്‍ക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് റെയില്‍വേ നിര്‍ദേശം നല്‍കി.
ഇത്തരം സാധനങ്ങള്‍ അട്ടിമറിക്ക് ഉപയോഗിച്ചേക്കാം. ട്രാക്കില്‍ അസ്വാഭാവികമായി കാണുന്ന കാര്യങ്ങള്‍ ഉടന്‍ ആര്‍ ടി എഫിനെ അറിയിക്കണം.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് റെയില്‍വേയില്‍ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടിയത്.
---- facebook comment plugin here -----



