Connect with us

Uae

സുഡാനീസ് സായുധ സേനക്ക് ആയുധങ്ങള്‍ കടത്തുന്ന സംഘത്തെ യു എ ഇ പിടികൂടി

ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണ ഇടപാടിന് അവര്‍ സൗകര്യമൊരുക്കിയതായി യു എ ഇ അധികൃതര്‍ പറഞ്ഞു.

Published

|

Last Updated

ദുബൈ | സുഡാനീസ് സായുധ സേനയിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കൈമാറാനുള്ള ശ്രമം യു എ ഇ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തി. നിയമവിരുദ്ധ ആയുധ ദല്ലാളിത്തം, മധ്യസ്ഥം, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സെല്ലിലെ അംഗങ്ങളെ പ്രവര്‍ത്തിച്ചതിന് അറസ്റ്റ് ചെയ്തു.

രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നില്‍ ഒരു സ്വകാര്യ ജെറ്റിനുള്ളില്‍ വലിയ അളവില്‍ വെടിമരുന്ന് പരിശോധിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.ഗിരാനോവ് തരത്തിലുള്ള 7.62x 54.7 എം എം വെടിയുണ്ടകളുടെ ഏകദേശം അഞ്ച് ദശലക്ഷം റൗണ്ടുകള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കൂടാതെ, ഇടപാടിന്റെ സാമ്പത്തിക വരുമാനത്തിന്റെ ഒരു ഭാഗം സംശയിക്കപ്പെടുന്നവരുടെ ഹോട്ടല്‍ മുറികളില്‍ നിന്ന് കണ്ടെത്തിയെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി പറഞ്ഞു. സെല്‍ അംഗങ്ങള്‍ക്ക് സുഡാനിലെ മുതിര്‍ന്ന സൈനിക നേതാക്കളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സുഡാനീസ് ഇന്റലിജന്‍സിന്റെ മുന്‍ ഡയറക്ടര്‍, മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍, മുന്‍ ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ്, അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍, യാസര്‍ അല്‍ അത്ത എന്നിവരുമായി അടുപ്പമുള്ള ഒരു രാഷ്ട്രീയക്കാരന്‍, നിരവധി സുഡാനീസ് ബിസിനസുകാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കലാഷ്‌നിക്കോവ് റൈഫിളുകള്‍, വെടിമരുന്ന്, മെഷീന്‍ ഗണ്‍, ഗ്രനേഡുകള്‍ എന്നിവ കണ്ടെത്തി.

ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണ ഇടപാടിന് അവര്‍ സൗകര്യമൊരുക്കിയതായി യു എ ഇ അധികൃതര്‍ പറഞ്ഞു. സുഡാനീസ് സായുധ സേനയില്‍ ജോലി ചെയ്തിരുന്ന, സെല്ലിലെ ഒളിച്ചോടിയ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വഴി, ഹവാല ദാര്‍ രീതി ഉപയോഗിച്ച്, സുഡാനീസ് സൈന്യം യു എ ഇയിലെ ഒരു ഇറക്കുമതി കമ്പനിക്ക് ആയുധങ്ങള്‍ കൈമാറിയിരുന്നു.

സുഡാനീസ് സൈന്യത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തലവനായ കേണല്‍ ഉസ്്മാന്‍ അല്‍ സുബൈറുമായി ഇത് ഏകോപിപ്പിച്ചു. പഞ്ചസാര ഇറക്കുമതിക്കുള്ള ഫണ്ടുകളാണെന്ന് വ്യാജമായി അവകാശപ്പെട്ടു. വ്യാജ വാണിജ്യ കരാറുകളും ഇന്‍വോയ്‌സുകളും കെട്ടിച്ചമച്ചു.
അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യാസര്‍ അല്‍ അത്തയും അധ്യക്ഷനായ സുഡാനീസ് സായുധ സേന ആയുധ കമ്മിറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ഇടപാടുകള്‍ നടത്തിയതെന്ന് നിഗമനം.

ഇടപാടുകള്‍ മധ്യസ്ഥത വഹിക്കാനും അന്തിമ ഉപയോക്തൃ സര്‍ട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും നല്‍കുന്നതിന് അഹ്്മദ് റാബി അഹ്്മദ് അല്‍ സഈദ് വഴി, കമ്മിറ്റി നേരിട്ട് സെല്‍ അംഗങ്ങളെ ചുമതലപ്പെടുത്തി.യു എ ഇയിലെ നിയമവിരുദ്ധ ആയുധ വ്യാപാരം കൈകാര്യം ചെയ്യുന്നതില്‍ സലാഹ് ഗോശ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.രണ്ട് ഇടപാടുകളില്‍ നിന്നും അവര്‍ക്ക് 26 ലക്ഷം ഡോളര്‍ ലാഭം ലഭിച്ചു. അത് അവര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും ഇടയില്‍ പങ്കിട്ടു. സലാഹ് ഗോശിന്റെ ലാഭത്തിന്റെ വിഹിതം മുന്‍ ഇന്റലിജന്‍സ് ഓഫീസറും ഗോഷിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫുമായ ഖാലിദ് യൂസുഫ് മുഖ്താര്‍ യൂസുഫിന്റെ വിഹിതത്തോടൊപ്പം പിടിച്ചെടുത്തു.

Latest