Connect with us

National

വിമാന ദുരന്തം; ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടിവരുന്ന വിശ്വാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തില്‍ പിന്നില്‍ ആളിക്കത്തുന്ന തീയും കറുത്ത പുകയും കാണാം

Published

|

Last Updated

അഹമ്മബാദ് | എയര്‍ ഇന്ത്യ വിമാനം അഹമ്മബാദില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് കത്തി ചാമ്പലായ നിമിഷം അല്‍ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് അപകട സ്ഥലത്തുനിന്നു പുറത്തേക്ക് വരുന്ന ദൃശ്യം പുറത്തുവന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തില്‍ പിന്നില്‍ ആളിക്കത്തുന്ന തീയും കറുത്ത പുകയും കാണാം. കൈയില്‍ മൊബൈല്‍ ഫോണുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ് രമേഷിനെ കണ്ട് ആളുകള്‍ ഓടിക്കൂടുകയും പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വിമാനയാത്രികരെല്ലാം ചാമ്പലായപ്പോള്‍ വിശ്വാസ് കുമാര്‍ രമേഷ് എന്ന 40 കാരന്‍ അവിശ്വസനീയമായാണ് രക്ഷപ്പെട്ടത്.

ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്ന വിമാനം കത്തിച്ചാമ്പലാകുമ്പോള്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലിനു സമീപത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനോധൈര്യം വീണ്ടെടുത്താണ് വിശ്വാസ് ജീവിതത്തിലേക്ക് നടന്നുകയറിയത്. ദാമന്‍ ആന്‍ ദിയു ദ്വീപില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ 40 വയസ്സുകാരന്‍ വിശ്വാസ് കുമാര്‍ രമേഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

20 വര്‍ഷമായി ബ്രിട്ടനിലാണ് വിശ്വാസും കുടുംബവും. ജന്മനാട്ടിലെത്തി തിരികെ സഹോദരന്‍ അജയ് കുമാര്‍ രമേശിനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയായിരുന്നു. തിരക്കായത് കൊണ്ടും അവസാനസമയത്തെ ബുക്കിംഗ് ആയതിനാലും സഹോദരനൊപ്പം ഒരുമിച്ച് സീറ്റ് കിട്ടിയില്ല. 11 എ വിന്‍ഡോ സീറ്റില്‍ വിശ്വാസ് ഇരുന്നപ്പോള്‍ മറ്റൊരു സീറ്റിലായിരുന്നു അജയ് കുമാര്‍.

 

---- facebook comment plugin here -----

Latest