Kerala
ബസിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്
മാനന്തവാടി ദ്വാരകയില്‍ വച്ചാണ് ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷന്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു ചാടിയത്

മാനന്തവാടി | ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ മുന്‍വശത്തെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. മാനന്തവാടി ദ്വാരകയില്‍ വച്ചാണ് ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷന്‍ അതി സാഹസം കാണിച്ചത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാള്‍ ചുണ്ടേല്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാര്‍ പറയുന്നു. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് ഇയാള്‍ പുറത്തേക്ക് ചാടിയതുകണ്ട് ബസ്സ് ജീവനക്കാരും മറ്റുയാത്രക്കാരും പരിഭ്രാന്തരായി.
---- facebook comment plugin here -----